ഇസ്ലാമാബാദ്: ആഗസ്ത് പതിനൊന്നിന് താൻ പാകിസ്താൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇമ്രാൻഖാൻ പറഞ്ഞതായി പാക് മാധ്യമങ്ങൾ. റേഡിയോ പാകിസ്താനോടാണ് ഇമ്രാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖൈബർ പക്തൂൺ ഖ്വ പ്രവിശ്യയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഞാനത് പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ ജനങ്ങളുടെ ഉന്നമനത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്- ഖൈബർ പക്തൂൺ ഖ്വ പ്രവിശ്യയിൽ പി.ടി.ഐ അംഗങ്ങളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സിന്ധ് ദാരിദ്ര്യനിർമ്മാർജ്ജനത്തിന് തൻറെ ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നായിരിക്കുമെന്ന് ഇമ്രാൻ വ്യക്തമാക്കി.
പാക് സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 14 ന് മുമ്പ് തന്നെ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വക്താവ് നയിമുൽ ഹഖ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയായെങ്കിലും ഒറ്റക്ക് സർക്കാർ രൂപപ്പെടുത്താനുള്ള അംഗബലം ഇമ്രാന് ലഭിച്ചിരുന്നില്ല. സർക്കാർ രൂപീകരിക്കുന്നതിന് ചെറു പാർട്ടികളെയും സ്വതന്ത്രരെയും സമീപിക്കുമെന്ന് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.